ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ആഭ്യന്തരമന്ത്രിമാരും പങ്കെടുക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകും. ഹരിയാനയിലെ സൂരജ്കുണ്ടിലാണ് ചിന്തൻ ശിബിരം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ എന്നിവരും പങ്കെടുക്കും. വിഷൻ 2027നും,പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ,മയക്കുമരുന്ന് കടത്ത്,പോലീസ് സേനയുടെ നവീകരണം എന്നിവയും ചർച്ചയായേക്കും.
കേരളത്തിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നാളെ ചിന്തൻ ശിബിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
Comments