കോഴിക്കോട്: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി വാവാട് ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളി. ഇതിന് പിന്നാലെയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് 11 വയസുകാരനെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മദ്രസയിൽ എത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
Comments