പെരിങ്ങോട്ടുകര: നിരന്തരമായി അശ്ലീല വീഡിയോ അയച്ച് യുവതിയെ ശല്ല്യപ്പെടുത്തിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. അശ്ലീല വീഡിയോ അയച്ചതിന് പുറമെ ഫോണിൽ തുടർച്ചയായി വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷന് കീഴിലുള്ള പെരിങ്ങോട്ടുകര പോലീസ് ഔട്ട്പോസ്റ്റിലെ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്.
റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയാണ് നടപടി സ്വീകരിച്ചത്. വാഹന പരിശോധനയ്ക്കിടെയാണ് ചാഴൂർ സ്വദേശിനിയായ യുവതിയുടെ മൊബൈൽ നമ്പർ ഇയാൾ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ സന്ദേശങ്ങൾ അയച്ചും വീഡിയോ അയച്ചും ശല്ല്യപ്പെടുത്തൽ തുടരുകയായിരുന്നു. നേരത്തേയും ഇയാൾ സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ട്.
Comments