തിരുവനന്തപുരം: തുലാവർഷത്തിന് ഇന്ന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തെക്കേയിന്ത്യൻ തീരത്തെത്തും നാളെയോടെ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലാണ് തുലാവർഷമാദ്യമെത്തുക.
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും തിങ്കൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരളം,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
കഴിഞ്ഞ വർഷം തുലാവർഷത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മഴയാണ് ലഭിച്ചത്. ഓക്ടോബർ 25-ന് ആരംഭിച്ച തുലാവർഷത്തിൽ 109 ശതമാനം അധികമഴയാണ് ലഭിച്ചത്. ഈ വർഷവും മഴ കനക്കുമെന്നാണ് പ്രവചനം.
Comments