കോഴിക്കോട്; നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി യുവാക്കളെ പോലീസ് പിടികൂടി. ചെറുവണ്ണൂർ വില്ലേജിൽ നല്ലളം ദേശത്ത് തെക്കേ പാടം എന്ന സ്ഥലത്ത് സി.കെ.ഹൗസിൽ ഷാക്കിർ(29)പുതിയങ്ങാടി വില്ലേജിൽ പുത്തൂർ ദേശത്ത് ഗിൽഗാൻ ഹൗസിൽ നൈജൽ റികസ്(29)എന്നിവരാണ് വലയിലായത്.
കോഴിക്കോട് നഗരത്തിൽ ചില്ലറ വില്പനക്കായി എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന ഷാക്കിറിനെ കൊളത്തറയിൽ നിന്നാണ് രണ്ട് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായി പിടികൂടുന്നത്. ഇയാളെ കോഴിക്കോട് ജെഎഫ്സി കോടതി അഞ്ചിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കോഴിക്കോട് നഗരത്തിൽ ഇരുചക്ര വാഹനത്തിൽ ലഹരി വില്പന നടത്തുന്നതിനിടെയാണ് 70 ഗ്രാം ഹാഷിഷുമായി നൈജൽ പിടിയിലായത്.പ്രതി മയക്കുമരുന്ന് വില്പനക്കായി ഉപയോഗിക്കുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇയാളെ ജെഎഫ്സി കോടതി(3) മുമ്പാക ഹാജരാക്കി റിമാൻഡ് ചെയ്തു. അരലക്ഷം രൂപവരുന്ന മയക്കുമരുന്നുമായി വലയിലായ നൈജൽ നേരത്തെയും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
Comments