ലക്നൗ : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ചർച്ച നടത്തിയത്. ചർച്ചയിൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യവും ഉദ്യോഗസ്ഥരെ് അദ്ദേഹം ബോധ്യപ്പെടുത്തി.
അനധികൃത മയക്കുമരുന്ന് നിർമ്മാണം, വിൽപ്പന, കടത്ത് എന്നിവയ്ക്കെതിരെയുള്ള പ്രചാരണം ശക്തമാക്കേണ്ടതായുണ്ട്. അന്തർസംസ്ഥാന-അന്താരാഷ്ട്ര അതിർത്തികളിൽ ജാഗ്രത വർധിപ്പിക്കണം. ആഭ്യന്തര വകുപ്പിനൊപ്പം മറ്റു വകുപ്പുകളും ഇതിനായുള്ള പ്രവർത്തനങ്ങളിലും ക്യാമ്പയിനുകളിലും പങ്കുചേരെണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ച് മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലെ അർഹരായ എല്ലാ ആളുകൾക്കും ലഭ്യമാക്കണം. അത് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.ഒപ്പം പദ്ധതികളുടെ പുരോഗതി പ്രത്യേകം അവലോകനം ചെയ്യണം.അതിർത്തികളിൽ ഉത്തർപ്രദേശ് പോലീസും ശാസ്ത്ര സീമ ബല്ലും സംയുക്ത പട്രോളിംഗ് നടത്തണം. ഇരു സേനകളും തമ്മിലുള്ള മികച്ച ഏകോപനത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Comments