സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന അജ്ഞാത സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് രണ്ടാമത്തെ ക്യാംപയിന് ദുബായ് പോലീസ് തുടക്കം കുറിച്ചു. നവംബർ 28 വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ ക്യാംപയിനാണ് തുടക്കമായത്.
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 2222 പരാതികൾ പോലീസിന്റെ ഇ-ക്രൈം വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അജ്ഞാത സന്ദേശങ്ങളിൽ കുടുങ്ങി പണവും മറ്റും നഷ്ടപ്പെടുന്ന പരാതികൾ ഇല്ലാതാക്കുക, മയക്കുമരുന്നിന് എതിരെ ബോധവൽക്കരണം ശക്തമാക്കുക എന്നീ ലക്ഷ്യത്തിലാണ് പുതിയ ക്യാംപയിൻ ആരംഭിച്ചത്. ഇത്തരത്തിൽ പരാതികൾ ഉള്ളവർ ഇ-ക്രൈം വിഭാഗവുമായി ബന്ധപ്പെടണമെന്ന് ദുബായ് പോലീസ് അറിയിച്ചു.
Comments