ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വായ്ബ ഭീകരൻ അറസ്റ്റിൽ. ഷോപിയാൻ ജില്ലയിലെ ഇമാംസാബിഹിൽ നിന്നാണ് ഭീകരനെ പിടികൂടിയത്. അബ്ദുൾ ഗനി ദാറിന്റെ മകൻ ആദിൽ ഗനി ദാറാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ലഷ്കർ ഇ ത്വായ്ബയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സജീവ ഭീകരനാണ് ഇയാളെന്നാണ് തെളിഞ്ഞിട്ടുള്ളത്. അടുത്ത കാലത്ത് കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Comments