റായ്പൂർ:ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൻഖർ ജില്ലയിലെ കഡ്മെ ഗ്രാമത്തിൽ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കൂടുതൽ കമ്യൂണിസ്റ്റ് ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കഡ്മെ ഗ്രാമത്തോട് ചേർന്നുള്ള വനമേഖലയിൽ കഴിഞ്ഞ ഏറെ നാളായി കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചു കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയതായിരുന്നു സുരക്ഷാ സേന. തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചു. എന്നാൽ ഇതിനിടെ കമ്യൂണിസ്റ്റ് ഭീകരർ പോലീസുകാരെ ആക്രമിച്ചു. ഇതോടെ പോലീസും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
പോലീസ്, ബിഎസ്എഫ്, ഡിആർജി എന്നിവരുടെ സംയുക്ത സംഘമാണ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. സുരക്ഷാ സേനയുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ ഭീകരർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments