ഇടുക്കി: സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 48 വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച് പത്തു വർഷം അനുഭവിച്ചാൽ മതി
2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടുവയസുകാരിയെ ഇയാൾ പീഡനത്തിരയാക്കി. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം.2021 ൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പുറത്തു പറഞ്ഞത്.ആനച്ചാൽ സ്വദേശിക്കെതിരെ വെള്ളത്തൂവൽ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
Comments