കോട്ടയം: ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനി മരിച്ചു. തുമ്പമട മുണ്ടയ്ക്കൽ മനോജിന്റെ മകൾ നിരഞ്ജനയാണ് (10) മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. നിരഞ്ജനയും കുടുംബവും ബന്ധുവീട്ടിൽ പോയി മടങ്ങിവരികയായിരുന്നു. പെട്ടെന്നാണ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ റോഡരികിലെ കല്ലിൽ തട്ടിയത്. ഇതോടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന നിരഞ്ജന റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
Comments