ആലപ്പുഴ : പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണൻ (23) ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു.
പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് എലിസബത്ത് . സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂൾ കഴിഞ്ഞ് വരുന്ന സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാർ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനന്തകൃഷ്ണൻ.മൃതദേഹങ്ങൾ ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ചേർത്തല പോലീസ് അറിയിച്ചു.
Comments