മുംബൈ: നായയെ ലൈംഗികമായി പീഡിപ്പിച്ച 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസാണ് ആകാശ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. മൃഗ സംരക്ഷണ പ്രവർത്തകയും എംജിഒ ബോംബെ ആനിമൽ റൈറ്റ്സ് അംഗവുമായ മിനു ഷേത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫുഡ് ഡെലിവറി ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ പതിവായി നായയ്ക്ക് ഭക്ഷണം നൽകുമായിരുന്നു. രണ്ട് ദിവസം മുൻപ് മുംബൈയിലെ ഒരു മാളിന്റെ അടുത്ത് വച്ച് ആറ് മാസം പ്രായമുള്ള നായയുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വീഡിയോ ദൃശ്യങ്ങൾ സഹിതം മിനു പോലീസിൽ പരാതിപ്പെടുന്നത്.
ഏതാനും ദിവസങ്ങളായി പ്രതി നായയെ പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നായയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നായയുടെ സ്വകാര്യഭാഗങ്ങളിൽ വീക്കമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മിനു പറയുന്നു. ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും ഇവർ പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗികത, മൃഗങ്ങളോടുള്ള ക്രൂരത തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments