ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശക്തമായ ഭൂചലനം. ജബൽപൂരിലും സമീപ ജില്ലകളിലുമാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
രാവിലെ എട്ടരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായിരുന്നത്. ജബൽപൂരിന് പുറമേ പഞ്ചമാർഹി, ദിൻദോരി, മണ്ടല, അനുപ്പൂർ, ബസഘട്ട്, ഉമരിയ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിൻദോരിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
അതേസമയം മദ്ധ്യപ്രദേശിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം അരുണാചൽ പ്രദേശിലും ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 3.7 തീവ്രതയാണ് ഇവിടെയുണ്ടായ ചലനം രേഖപ്പെടുത്തിയത്.
Comments