കോഴിക്കോട്: ഭക്ഷണം കഴിക്കാൻ കൊണ്ടു പോകവേ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ പോലീസ് പിടികൂടി. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് റിയാസ് രക്ഷപ്പെട്ടത്. മാറാട് ബാർബർഷോപ്പിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഹോട്ടലിന് അടുത്ത് വെച്ച് കഴിക്കാൻ കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാളെ ഞായറാഴ്ച മാങ്കാവ് പെട്രോൾ പമ്പിനടുത്തുവെച്ച് ബൈക്ക് സഹിതം പിടികൂടിയിരുന്നു.
Comments