പാലക്കാട്:ലഹരിവിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അപകടം. ലഹരി വിരുദ്ധ പരിപാടിക്കിടെ അപകടം. പ്രതീകാത്മകമായി തീ കൊളുത്തുന്നതിനിടെയായിരുന്നു സംഭവം.
പാലക്കാട് കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്കേറ്റു.പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ആലത്തൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.എച്ച്.എം.ജസിമോൾ മാത്യു, അദ്ധ്യാപികയായ സാജിദ എന്നിവർക്കാണ് പരിക്കേറ്റത്. പേപ്പർ കൊണ്ട് കുപ്പിയുടെ മാതൃക ഉണ്ടാക്കി തീവെച്ചപ്പോൾ പൊട്ടിതെറിക്കുകയായിരുന്നു.പേപ്പറിൽ സാനിറ്റൈസർ തളിച്ചിരുന്നു എന്നാണ് വിവരം.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ട സമാപനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
Comments