കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് പിതാവ് മരിച്ചത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം.
താരാമംഗലത്ത് മാത്തുക്കുട്ടിയാണ്(60) അപകടത്തിൽ മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാർ പതിച്ചത്. മുറ്റത്ത് ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കാർ മുന്നോട്ട് കുതിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കിണറിന്റെ മതിൽ ഇടിച്ച ശേഷം കാർ കിണറിൽ പതിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ മകന് ബിന്‍സ് (18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.
Comments