അടിമാലി: ശല്യംപാറയിൽ സ്കൂൾ ബസ്സും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം.ഇടുക്കി പോലീസ് ക്യാമ്പിൽ നിന്ന് ശാന്തൻപാറയ്ക്ക് ഇൻസ്പെക്ഷന് പോയ ജീപ്പും അടിമാലി വിശ്വദീപ്തി സ്കൂളിലെ ബസ്സും ആണ് അപകടത്തിൽപ്പെട്ടത്
പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റു.ഒരു വനിതാ കോൺസ്റ്റബിളും 4 പോലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.വനിതാ പോലീസിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ബാക്കി പോലീസുകാരേ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കില്ല
Comments