കൊൽക്കത്ത: യുവാക്കളുടെ പക്കൽ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കമ്പനി ഓഫീസിൽ നിന്ന് ബാങ്കിലേക്ക് പണം കൊണ്ടുപോകുമ്പോൾ നാലംഗ സംഘം കൊള്ളയടിച്ചതായി യുവാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോലീസെന്ന പേരിൽ രണ്ട് പേർ യുവാക്കളെ തടഞ്ഞ് നിർത്തുകയും അടുത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. സന്നദ്ധത സംഘടന പ്രവർത്തകനുൾപ്പെടെ നാല് പേർ ചേർന്ന പണം തട്ടിയെടുത്തതായും പോലീസ് വ്യക്തമാക്കി. തുടർന്ന് യുവാക്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജർ പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടന പ്രവർത്തകന്റെയും അറസ്റ്റ് പോലീസ് സ്‌റ്റേഷനിൽ വെച്ച് തന്നെ രേഖപ്പെടുത്തി. നാലാമനെ പിന്നീട് പിടികൂടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments