ലക്നൗ : വേഷം മാറി എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ഉത്തർപ്രദേശിലെ ഔരൈയ ജില്ലയിലെ പോലീസ് സൂപ്രണ്ട് ചാരു നിഗം വ്യാജപരാതിയുമായാണ് രംഗത്തെത്തിയത്. തന്റെ കീഴുദ്യോഗസ്ഥരുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം .
തന്നെ തിരിച്ചറിയാത്ത വിധത്തിൽ കണ്ണടയും തലയിലൂടെ ഷാളും ധരിച്ച് അവർ ആളൊഴിഞ്ഞ റോഡിലൂടെ നടന്നു. പിന്നീട് ആയുധധാരികളായ രണ്ടുപേര്‍ ചേർന്ന് തന്നെ കൊള്ളയടിച്ചുവെന്ന് അടിയന്തര സഹായ നമ്പറിൽ വിളിച്ച് പറയുകയും ചെയ്തു.
എന്നാൽ ചാരുവിനെ അത്ഭുതപ്പെടുത്തികൊണ്ട് മൂന്ന് പോലീസുകാര്‍ സ്ഥലത്തെത്തി. സൂപ്രണ്ട് ആണെന്ന് അറിയാതെ യുവതിയുടെ പരാതി രേഖപ്പെടുത്ത്. ആ വഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും പോലീസുദ്യോഗസ്ഥർ ശേഖരിച്ചു. എന്നാൽ പിന്നീട് അധികം വൈകാതെ അവർ മനസിലാക്കി . പരാതി തന്ന വ്യക്തി ആരാണെന്ന്. ഔരൈയ പോലീസ് തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
Comments