ഭോപ്പാൽ : പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്ത മിഷനറി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ
മധ്യപ്രദേശിലെ ഉജ്ജയിനി തരാനയിലെ ‘ദീനാ കോൺവെന്റ് സ്കൂളിൽ’ പഠിപ്പിക്കുന്ന ലിജോയ് എന്ന അദ്ധ്യാപകനാണ് സംഭവത്തിൽ അറസ്റ്റിലായത് . വിദ്യാർത്ഥിനികളോട് അദ്ധ്യാപകൻ മോശമായ രീതിയിൽ പെരുമാറിയതിനെ കുറിച്ചും വിവരങ്ങൾ പുറത്ത് വന്നു.
ക്ലാസ്സിലെ പെൺകുട്ടികളോട് അദ്ധ്യാപകൻ പ്രണയകഥകൾ പറയുകയും, ചുംബിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . മാത്രമല്ല പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും വൃത്തികെട്ട രീതിയിൽ സ്പർശിക്കുകയും ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടികൾ രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.7-9 ക്ലാസുകളിൽ പഠിക്കുന്ന 12-14 വയസ് പ്രായമുള്ളവരാണ് പരാതിക്കാരായ പെൺകുട്ടികൾ.
തുടർന്ന് ഹിന്ദു സംഘടനാ പ്രവർത്തകരും രക്ഷിതാക്കളും സ്കൂളിന് പുറത്ത് എത്തി പ്രതിഷേധിച്ചു. രോഷാകുലരായ ആളുകൾ സ്കൂളിനെതിരെ കല്ലെറിഞ്ഞു. അദ്ധ്യാപകന്റെ പ്രവൃത്തികളെ കുറിച്ച് സ്കൂൾ മാനേജ്മെന്റിനോടും പറഞ്ഞെങ്കിലും അവർ അവഗണിച്ചതായും പെൺകുട്ടികൾ പറയുന്നു. പ്രതിയായ അധ്യാപകനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്
Comments