തിരുവനന്തപുരം : ആംബുലൻസ് ഇടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ഫസലുദീനാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്.
വെഞ്ഞാറമ്മൂട്ടിൽ മുസ്ലീം പള്ളിക്കും പോലീസ് സ്റ്റേഷനും സമീപത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്നു ഫസലൂദ്ദീൻ. ഇതിനിടെ മൃതദേഹവുമായി അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇയാളെ ഇതേ ആംബുലൻസിൽ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments