ലക്‌നൗ : മദ്രസ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ മൗലവിമാർ ആക്കുകയല്ലെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിംഗ്. വിദ്യാർത്ഥികളെ ഉന്നത ഉദ്യോഗസ്ഥർ ആക്കുന്നതാകണം മദ്രസ വിദ്യാഭ്യാസം. ഈ ലക്ഷ്യത്തിനായാണ് മദ്രസകളിൽ ഗണിതവും ശാസ്ത്രവും പഠിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കയ്യിൽ ഖുർആനും, മറു കയ്യിൽ ലാപ്‌ടോപ്പു കൊണ്ടുനടക്കുന്നവരാകണം മദ്രസ വിദ്യാർത്ഥിക എന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതിന് വേണ്ടിയാണ് മദ്രസകളിൽ ശാസ്ത്രവും ഗണിതവും പഠിപ്പിക്കുന്നത്. ഇതെല്ലാം പഠിച്ചെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഐഎഎസും ഐപിഎസുമെല്ലാം ആകാൻ കഴിയുകയുള്ളൂ. മതം മാത്രം പഠിച്ചാൽ വിദ്യാർത്ഥികൾക്ക് മൗലവിമാർ മാത്രമേ ആകാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് ഉത്തമപ്രദേശ് ആയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് ശേഷമാണ്. പ്രധാനമന്ത്രിയുടെ മാർഗ്ഗ ദർശനങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റേത്. സംസ്ഥാനത്ത് അനധികൃതമായി വഖഫ് ബോർഡ് കൈവശം സൂക്ഷിച്ചിരിക്കുന്ന ഭൂമികൾ തിരിച്ചെടുക്കും. ഈ ഭൂമിയിൽ ആശുപത്രികളും സ്‌കൂളുകളും നിർമ്മിക്കുമെന്നും ധരംപാൽ കൂട്ടിച്ചേർത്തു.
Comments