മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ ആണ് വിമാനത്താവളത്തിന് പുറത്തു നിന്നും പിടിയിലായത്.
ഒരു കിലോയിലധികം സ്വർണമാണ് മുഹമ്മദ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താനുള്ള ശ്രമം. മിശ്രിതമാക്കിയ സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ മുഹമ്മദിനെ കണ്ട പോലീസിന് സംശയം തോന്നി. ഇതേ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. 1.006 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്സൂളുകളായായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നുമായിരുന്നു ഇയാൾ സ്വർണവുമായി എത്തിയത്. മുഹമ്മദിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Comments