ഇടുക്കി ; മൂന്നാറിൽ ഹെഡ് വർക്ക് ഡാമിൽ ചാടി അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്കൂളിലെ അദ്ധ്യാപകനായ ഗണേശനാണ് ആത്മഹത്യ ചെയ്തത്. ഏറെ നാളായി അദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു. അമ്മയുടെ മരണത്തിന് ശേഷമാണ് അദ്ദേഹം മാനസികമായി തളർന്നത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ അദ്ധ്യാപകൻ ആദ്യം ഡാമിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് നീന്തി രക്ഷപ്പെട്ടെങ്കിലും ഡാമിന്റെ മറ്റൊരു ഭാഗത്ത് പോയി വീണ്ടും എടുത്ത് ചാടി. ഇത് കണ്ടുനിന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
അദ്ധ്യാപകന്റെ അമ്മയും ഇതേ സ്ഥലത്ത് വെച്ചാണ് മരിച്ചത്. അവരുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. അമ്മയുടെ മരണത്തിന് ശേഷമാണ് ഗണേശന് മാനസിക സമ്മർദ്ദമുണ്ടായത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Comments