ചില സമയങ്ങളിൽ മറ്റുള്ളവർക്ക് ദോഷകരമായി ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തന്നെ വെല്ലുവിളിയായി തീരാറുണ്ട്. പണ്ടോക്കെ പിന്നെ പിന്നെ ഇപ്പോൾ ഉടനടി എന്ന് പറയുന്ന പോലെ ആ തിരിച്ചടികൾ നിമിഷ നേരത്തിനുള്ളിൽ ലഭിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുചക്രവാഹനത്തിൽ പോകുന്ന ഒരാളെ ചവിട്ടിവീഴ്ത്താൻ ശ്രമിച്ച യുവതി ബാലൻസ് തെറ്റി റോഡിൽ വീഴുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഇരുചക്രവാഹനത്തിൽ യുവാവിനൊപ്പം യാത്രചെയ്യുകയാണ് ഒരു യുവതി. സമീപത്ത് കൂടി മറ്റൊരു യുവാവ് ബൈക്കുമായി പോകുന്നുണ്ട്. ഇയാളെ ചവിട്ടി വീഴ്ത്താനാണ് യുവതി ശ്രമിക്കുന്നത്. എന്നാൽ ചവിട്ടാനായി കാൽ ഉയർത്തിയതും ബാലൻസ് തെറ്റി ഇവർ റോഡിൽ മറിഞ്ഞു വീഴുകയാണ് . ഇതിൽ രസകരം യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് അവർ താഴെ വീണത് ഒന്നും അറിയാതെ വാഹനവുമായി മുന്നോട്ട് പോകുന്നതാണ്.
മുന്നോട്ട് പോയതിന് പിന്നാലെ യുവതി ഒപ്പം ഇല്ലെന്ന് ഇയാൾ തിരിച്ചറിയുകയും വാഹനം നിർത്തി യുവതിയുടെ അടുത്തേക്ക് വരികയും ചെയ്യുന്നു. എന്തിനാണ് സമീപത്തുകൂടെ പോയ ബൈക്ക് യാത്രികനെ യുവതി ചവിട്ടി വീഴ്ത്താൻ ശ്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തമല്ല. ഒപ്പം ഈ യുവതിയെ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
എന്തായാലും നിരവധി പേരാണ് വീഡിയോയെ കളിയാക്കി രംഗത്ത് വന്നിരിക്കുന്നത്. ഒപ്പം ഒരു കാരണവും ഇല്ലാതെ ഒരു യുവതി ഇത്തരത്തിൽ ഒരാളെ ചവിട്ടാൻ ശ്രമിക്കുമോ എന്നുമുള്ള കമന്റുകളും ദൃശ്യത്തിന് ലഭിക്കുന്നുണ്ട്.
Comments