ഷിംല : കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ബസ് തള്ളുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സംഭവം. വഴിയിൽ തകരാറിലായിക്കിടന്ന ബസ് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഈ ബസ് തള്ളിനീക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചൽ പ്രദേശിൽ പ്രചാരണ പരിപാടികൾക്കായി പോയതാണ് കേന്ദ്ര മന്ത്രി. യാത്രയ്ക്കിടെയാണ് ബസ് തകരാറിലായത് ശ്രദ്ധയിൽ പെട്ടത്. ഠാക്കൂറിന്റെ കാറും ഗതാഗതക്കുരിക്കിൽ പെട്ടുകിടക്കുകയായിരുന്നു. ഇതോടെ കേന്ദ്ര മന്ത്രി സംഭവം എന്താണെന്ന് നോക്കാൻ വാഹനത്തിൽ നിന്ന് ഇറങ്ങിവന്നു.
#WATCH | Union Minister Anurag Thakur was seen pushing a bus that broke down in the middle of a highway causing a traffic jam in Himachal's Bilaspur.
The Minister's convoy was also stuck in traffic pic.twitter.com/2EPNLKGSJb
— ANI (@ANI) November 8, 2022
നിരവധി ആളുകൾ നിന്ന് ബസ് തള്ളുന്നത് കണ്ടതോടെ കേന്ദ്രമന്ത്രിയും അവരോടൊപ്പം പങ്കുചേർന്നു. എല്ലാവരും ചേർന്ന് ബസ് തള്ളിനീക്കി റോഡിന്റെ വശത്തേക്ക് ഒതുക്കി.
ശേഷം ബസിലെ ഡ്രൈവറുമായി കണ്ടക്ടറുമായും അനുരാഗ് ഠാക്കൂർ സംസാരിക്കുകയും അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം അവിടെ നിന്ന് പോയത്.
Comments