പത്തനംതിട്ട : സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. അടൂരിലാണ് സംഭവം. കരുനാഗപ്പള്ളി-പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടർ അൻസിലിനാണ് പരിക്കേറ്റത്. ചിറ്റാണി മുക്കിൽ വെച്ചാണ് അപകടം. ബസിന്റെ മുൻവശത്തെ വാതിൽ തുറന്ന് ഇയാൾ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
അടൂർ ചിറ്റാണിമുക്കിൽ ഏറെ നാളായി കുഴികൾ അടയ്ക്കാതെ കിടക്കുകയാണ്. ജംഗ്ഷനിൽ ബസ് നിർത്തി ആളെ കയറ്റിയ ശേഷം കുഴിയിൽ പെടാതെ വാഹനം മുന്നോട്ട് എടുത്തപ്പോൾ യാത്രക്കാർ കണ്ടക്ടറുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ കണ്ടക്ടർ ഡോർ തുറന്ന് പുറത്തേക്ക് വീണു.
പരിക്കേറ്റ കണ്ടക്ടറെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Comments