ഒരു പറക്കും തളികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടതെന്ന പേരിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഡൽഹിയിൽ നിന്നുള്ള ഒരു യുവാവാണ് ആദ്യം ഈ ചിത്രം പങ്കിട്ടത്. നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിലായി പറക്കുംതളികയുടേതിന് സമാനമായ രൂപം കാണാം. യുവാവ് പങ്കുവച്ച ഈ ചിത്രം ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് ഭൂരിഭാഗം പേരും കമന്റായി രേഖപ്പെടുത്തിയത്. ചിത്രം വ്യാജമാണെന്ന് മറ്റ് ചിലരും അഭിപ്രായം പറഞ്ഞു.
എന്നാൽ ചിത്രത്തിന്റെ പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ കാണുന്നത് പറക്കും തളികയും പേടകവും ഒന്നും ആയിരുന്നില്ല, മറിച്ച് അതൊരു വാട്ടർ ടാങ്ക് ആയിരുന്നു. കനത്ത പുകപടലം കാരണം വാട്ടർടാങ്കിന്റെ താഴേക്കുള്ള ഭാഗം അവ്യക്തമായിരുന്നു. അതിനാലാണ് ചിത്രത്തിൽ ഇത് പറക്കുംതളിക പോലെ തോന്നിച്ചത്. വായുമലിനീകരണം വളരെ രൂക്ഷമായ നഗരങ്ങളിലൊന്നാണ് ഡൽഹി.
text from a friend in delhi pic.twitter.com/UteRaiMIOi
— Neeche Se Topper (@NeecheSeTopper) November 7, 2022
വെരി പുവർ എന്ന ഗണത്തിലായിരുന്നു ഡൽഹിയിലെ വായുനിലവാരം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് ദിവസമായി ഇതിൽ വലിയ പുരോഗതി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വായുമലനീകരണം രൂക്ഷമായതിന് പിന്നാലെ ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
Comments