കൊല്ലം: ചാത്തന്നൂരിൽ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മീനാടി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് തീയിട്ട് നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അഭിലാഷിന്റെ ഒമിനി ആംബുലൻസാണ് തീയിട്ട് നശിപ്പിച്ചത്. ഇതിന് പുറമേ ആംബുലൻസിന് സമീപം നിർത്തിയിട്ടിരുന്ന വാനും ബൈക്കും അക്രമി സംഘം അഗ്നിക്കിരയാക്കി. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം എടുത്താണ് തീ അണയ്ച്ചത്.
കഴിഞ്ഞ മാസവും അഭിലാഷിന്റെ ആംബുലൻസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. രണ്ടംഗ സംഘം അഭിലാഷിനെ മർദ്ദിക്കുകയും ആംബുലൻസിലെ മൊബൈൽ ഫ്രീസർ നശിപ്പിക്കുകയുമായിരുന്നു. ഇതിന്റെ തുടർച്ചയാണ് വീണ്ടുമുണ്ടായ ആക്രമണം എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Comments