കൊച്ചി: കടയിലെ ജീവനക്കാരനെ കബളിപ്പിച്ച് മുന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ആറളം ചീരംവേലില്‍ സജേഷിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്ന് ഉടമസ്ഥന് പണം നല്‍കിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാള്‍ തേങ്ങ കടത്തിക്കൊണ്ടു പോയത്. 11 മാസം മുന്‍പായിരുന്നു സംഭവം. തേങ്ങ മോഷണത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
മുന്നൂറ് കിലോയോളം തേങ്ങയാണ് സജേഷ് മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്ന് കടത്തിയത്. കടയുടെ ഉടമസ്ഥന് തേങ്ങയുടെ പണം നല്‍കിയെന്നാണ് ജീവനക്കാരനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റി തേങ്ങ കടത്തുകയായിരുന്നു. ഉടമസ്ഥന് കടയില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
Comments