ബ്രസ്സെൽസ്: ബെൽജിയത്തിൽ പോലീസുകാരന് നേരെ മതമൗലികവാദിയുടെ ആക്രമണം. പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബ്രസ്സെൽസിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ബ്രസ്സെൽസ് നോർത്ത് സോൺ പോലീസിലെ ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്. ഷാർബീക്കിൽ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ അള്ളാഹു അക്ബർ മുഴക്കി 29കാരനായ അക്രമി പോലീസുകാർക്ക് നേരെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് കഴുത്തിൽ കുത്തി. ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മറ്റ് ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തിയാണ് അക്രമിയെ കീഴടക്കിയത് . പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ പോലീസുകാർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.
Comments