ഗുവാനാജുവാതോ: മെക്‌സിക്കോയിലെ മദ്യശാലയിലുണ്ടായ വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. അക്രമം നടത്തിയത് തോക്ക് ധാരികളായ 7 പേരാണെന്ന് മെക്‌സിക്കൻ പോലീസ് അറിയിച്ചു. ഗുവാനാജുവാതോ സംസ്ഥാനത്തെ അപാസിയോ ഡെൽ ആൽട്ടോ നഗരത്തിലെ ലെക്‌സസ് ബാറിലാണ് അക്രമി അഴിഞ്ഞാടിയത്. ബാറുടമയടക്കം ഒൻപത് പേരാണ് വധിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഉൾപ്പെടും.
മദ്യശാലയിലേക്ക് രാത്രി ഒൻപതരയോടെയാണ് അക്രമികൾ കടന്നത്. മുന്നിൽ കണ്ടവരെയൊക്കെ വെടിവെച്ചിട്ട അക്രമികൾ ഉടൻ കടന്നുകളഞ്ഞതായാണ് ബാർ നടത്തി പ്പുകാർ അറിയിച്ചത്. അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം പുറത്ത് കാറിൽ നിന്നാണ് ലഭിച്ചത്.
മെക്‌സിക്കൻ മേഖലയിലെ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് സംഘത്തിലുള്ളവരാണ് പരസ്പരം ഏറ്റുമുട്ടി യതെന്നാണ് സൂചന. കഴിഞ്ഞ മാസം 12 പേർ ഇതേ നഗരത്തിൽ സമാനമായ അക്രമത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Comments