ഇടുക്കി : കുമളിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ പണം വച്ച് ചീട്ടുകളി നടത്തി വന്ന 10 അംഗ സംഘമാണ് പോലീസ് പിടിയിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഇവരിൽ നിന്ന് 25,1740 രൂപയും കണ്ടെടുത്തു.
കേരള തമിഴ്നാട് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച അന്തർ സംസ്ഥാന സംഘമാണ് പിടിയിലായത്. കേരളത്തിലും, തമിഴ്നാട്ടിലും ക്ലബ്ബുകൾ രൂപീകരിച്ച് പണം വെച്ച് ചീട്ടുകളിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഈ സംഘത്തെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പോലീസിന്റെ നിരന്തര ശ്രമഫലമായി കുമളി ടൗണിനു സമീപത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിടത്തിൽ ചീട്ടുകളി നടത്തുന്നതിനിടെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. പോലീസ് നിരീക്ഷണമുള്ളതിനാൽ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഓരോ ദിവസവും വിവിധ സ്ഥലങ്ങൾ മാറിമാറി വൻതോതിൽ പണം വെച്ചു ചീട്ടുകളി നടത്തുന്ന പതിവാണ് ഇവർ സ്വീകരിച്ചിരുന്നത്.
Comments