ന്യൂഡൽഹി : മസ്ജിദിൽ പത്ത് വയസുകാരി പീഡനത്തിനിരയായി . ഡൽഹിയിലെ മൗജ്പൂരിലെ പള്ളിയിലാണ് 10 വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായതായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജാഫ്രാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് 24 കാരനായ മുഹമ്മദ് അർമാൻ എന്നയാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം .പീഡനത്തിനിരയായ പെൺകുട്ടി ക്ലാസ് കഴിഞ്ഞ് ഒറ്റയ്ക്ക് മസ്ജിദിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ബിഹാറിലെ കിഷൻഗഞ്ച് നിവാസിയായ അർമാൻ പള്ളിക്കുള്ളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മൗജ്പൂരിൽ എത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 , 341 , കുട്ടികളുടെ സംരക്ഷണത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പല സംസ്ഥാനങ്ങളിലും വർധിച്ചുവരികയാണ്. ഒക്ടോബറിൽ മധ്യപ്രദേശിലെ ഇൻഡോറിൽ 12 വയസുകാരിയെ പീഡിപ്പിച്ചതിന് 52 കാരനായ മൗലാനയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു
Comments