ലോകത്ത് രസകരമായ നിരവധി ജോലികളുണ്ട്. ചില ജോലികൾ അവയുടെ സ്വഭാവം കൊണ്ടു തന്നെ അപകടം പിടിച്ചതാണ്. ഇത്തരം ജോലികളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമ്മൾ മൂക്കത്ത് വിരൽ വെക്കും. അത്തരം ജോലികളിൽ ഒന്നിനെ പരിചയപ്പെടാം.. ആകർഷകമായ ശമ്പളവും ഏത് നിമിഷവും അപകടത്തിലാകുന്ന ജീവനും അതാണ് ഈ ജോലിയുടെ പ്രത്യേകത എന്ന് ആദ്യമേ പറയാം…
പേര് സ്നേക്ക് മിൽക്കർ … പേര് കേൾക്കുമ്പോൾ പാമ്പിന് പാല് കൊടുക്കുന്ന ജോലിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. പാമ്പുകളിൽ നിന്നും വിഷം ശേഖരിക്കുകയാണ് സ്നേക്ക് മിൽക്കറുടെ ഡ്യൂട്ടി… സാഹസീകതയും ധൈര്യവും ഉളളവർക്ക് മാത്രം പറഞ്ഞിട്ടുളള ജോലി. പാമ്പിന്റെ മാത്രമല്ല, ചിലപ്പോൾ മറ്റ് വിഷ ജീവികളിൽ നിന്നും വിഷം ശേഖരിക്കേണ്ടിയും വരാം…
https://fb.watch/gL0LZWQVON/
ആകർഷകമായ ശമ്പളമാണ് സ്നേക്ക് മിൽക്കർമാർക്ക്. 2020 ലെ കണക്ക് അനുസരിച്ച് ഏകദേശം 66,350 ഡോളർ അഥവാ 54 ലക്ഷം രൂപയാണ് ശമ്പളം. വിഷം ശേഖരിക്കുന്നതിനിടെ ഏത് നിമിഷവും ഈ ജീവികൾ ആക്രമിച്ചേക്കാം. ഇത് ജീവൻ വരെ നഷ്ടമാകാൻ കാരണമാകും. അങ്ങനെ ജീവൻ പണയംവെച്ചുള്ള ജോലി ആയതിൽ ശമ്പളവും ഒരു പണത്തൂക്കം മുൻപിലാണ്. മണിക്കൂർ അടിസ്ഥാനമാക്കിയാണ് ഈ ജോലിയ്ക്ക് ശമ്പളം..
വളരെ കുറച്ച് ആളുകൾ മാത്രം തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയാണ് ഇത്. സെർപ്പന്റേറിയത്തിലാകും മിൽക്ക് സ്നേക്കറെ നിയോഗിക്കുക. വിഷ ജീവികളിൽ ഗവേഷണം നടത്തുന്ന ലാബാണ് സെർപ്പന്റേറിയം. കൃത്യമായ പരിശീലനത്തിന് ശേഷമായിരിക്കും ഇവരെ ജോലിയിൽ പ്രവേശിപ്പിക്കുക.
വിഷബാധയേൽക്കുന്നവർക്ക് നൽകുന്ന ആന്റിവെനം ഉണ്ടാക്കാൻ മരുന്നുകമ്പനികളാണ് പാമ്പുകളിൽ നിന്ന് വിഷം ശേഖരിക്കുന്നത്. മെഡിക്കൽ ഗവേഷണങ്ങൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
Comments