ലക്നൗ : വ്യാജ മെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണ് സംഘം പണം തട്ടിയത്. ഉത്തർപ്രദേശ് സ്വദേശികളായ വിനോദ് കുമാർ,അനൂജ് ശർമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലക്കാട് ബ്രാഞ്ച് മാനേജരുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി പണം തട്ടിയെന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ ഡീലർ ഷോറൂമിന്റെ പേരിൽ മെയിൽ ഐഡി നിർമ്മിച്ച് പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യജ ഐഡികൾ നിർമ്മിച്ച് നിമിഷങ്ങൾക്കകം പണം പിൻവലിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments