റായ്ഗഡ്: സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പൂനെയിലെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവറുൾപ്പെടെ 7 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ രണ്ട് പേർ വിദ്യാർത്ഥികളാണ്. ആകെ 32 യാത്രക്കാരാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് കില്ല റോഡിൽ ഘരോഷി വാദിക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്നും വിനോദയാത്ര പോയ ബസ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം
കുത്തനെയുള്ള ചരിവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഏകദേശം 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്നാണ് സൂചന. വീഴ്ചക്കിടെ ബസ് മരത്തിൽ കുടുങ്ങി നിന്നിരുന്നു. അതിനാൽ വൻ അപകടം ഒഴിവായെന്നാണ് വിലയിരുത്തൽ.
Comments