മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെനിയയിൽ നിന്ന് മുംബൈയിലേക്ക് എത്തിയ യാത്രക്കാരൻ പിടിയിലായത്. ഇയാളിൽ നിന്ന് 4.98 കിലോഗ്രാം ഹെറോയിൻ പിടികൂടി. ഇതിന് വിപണിയിൽ ഏകദേശം 35 കോടി വില വരും . ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ ബാഗിൽ നിന്നാണ് പൗഡർ രൂപത്തിലുള്ള ഹെറോയിൻ കണ്ടെടുത്തത്. ട്രോളി ബാഗിനുള്ളിലെ വ്യാജ അറയിൽ ഒളിപ്പിച്ച കറുത്ത പോളിത്തീൻ ബാഗിലാണ് ഇത് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ഇയാൾക്ക് പിന്നിൽ കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments