തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ വന്ന കമന്റ് വൈറലാകുന്നു . ‘സഖാവേ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്നായിരുന്നു മന്ത്രിയുടെ ചിത്രത്തിനു വന്ന കമന്റ് . അതിനു ബോഡി ഷെയിമിംഗ് ഏറ്റവും ഹീനമായ ഒന്നായിയാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതുമാണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ ആരെയും കളിയാക്കരുത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതോടെ ‘വയറു കുറക്കണം എന്നത് ബോഡി ഷെയിമിംഗായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. ആരോഗ്യ കാര്യത്തിൽ താങ്കൾ പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്’ എന്ന് യുവാവും മറുപടി നൽകി.
Comments