തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ആൾ പിടിയിൽ കൊല്ലം അമ്പലംകുന്ന് സ്വദേശി രഘുവിനെയാണ്(53)കിളിമാനൂർ പോലീസ് വലയിലാക്കിയത്. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് രഘുവിനെ പോലീസ് സംഘം പിടികൂടിയത്.
സ്കൂൾ കുട്ടികൾക്ക് ഇടയിലെ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് വേണ്ടി നടന്നു വരുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചെറിയ പൊതികളിലാക്കി ഇയാൾ വിദ്യാർത്ഥികൾക്ക് വിൽപന നടത്തിയിരുന്നതായും പ്രതിക്ക് കഞ്ചാവ് ലഭിച്ചിരുന്ന സ്രോതസ് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും കിളിമാനൂർ ഇൻസ്പെക്ടർ എസ്. എച്ച്. ഒ സനൂജ് വ്യക്തമാക്കി.
Comments