തിരുവനന്തപുരം : വിവാഹ സൽക്കാരത്തിനിടെ സംഘർഷം. വധുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബാലരാമപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഘർഷമുണ്ടായത്.
വധുവിന്റെ പിതാവും സമീപവാസിയായ അഭിജിത്ത് എന്ന യുവാവുമായാണ് തർക്കം ഉണ്ടായത്. പിന്നാലെ ഈ തർക്കം സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അഭിജിത്തിനെ വധുവിന്റെ വീട്ടുകാർ കല്യാണത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാൾ കല്യാണം നടക്കുന്ന ഹാളിൽ എത്തി. പിന്നാലെ വധുവിന്റെ പിതാവിന് ഉപഹാരം നൽകി.
എന്നാൽ വധുവിന്റെ പിതാവ് ഇത് വാങ്ങാൻ തയ്യാറായില്ല. തുടർന്നാണ് ഇയാൾ സംഘം ചേർന്നെത്തി വധുവിന്റെ ബന്ധുക്കളെ മർദ്ദിച്ചത്. അഭിജിത്തിന് തങ്ങളോടുള്ള പൂർവ്വ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് വധുവിന്റെ വീട്ടുകാർ ആരോപിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു.
Comments