കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് ചിലർ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘവും സൈബർ സെല്ലും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്.
താനി ബീച്ചിൽ എത്തുന്ന യുവാക്കളും കോളേജ് വിദ്യാർത്ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ.പ്രതികൾ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇവർക്ക് എം.ഡി.എം.എ എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതായി എക്സൈസ് സംഘം വ്യക്തമാക്കി.
Comments