ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താന്റെ വിജയത്തിനായി പാക് പെൺകുട്ടികൾ നടത്തിയ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായില്ല . പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ച് ലോകകിരീടം ഉയർത്തിയത്.
.ഈ മത്സരത്തിലെ തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം പാക് ക്രിക്കറ്റ് ടീമിന്റെ നില പരിതാപകരമായിരുന്നു . വളരെ ശ്രമപ്പെട്ടാണ് കഴിഞ്ഞ കളിയിൽ വിജയിച്ചതെന്ന് ക്യാപ്റ്റൻ ബാബർ അസമും പറഞ്ഞിരുന്നു.
അതേസമയം, പാക് പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രോളിനു വിഷയമായിരിക്കുകയാണ്. വീഡിയോയിൽ, ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്ത്താനും മത്സരത്തിൽ മഴ പെയ്യാതിരിക്കാനും പാക് ബൗളർമാർക്ക് ധൈര്യം പകരാനുമായിരുന്നു പെൺകുട്ടികൾ പ്രാർത്ഥിച്ചത് . പെൺകുട്ടികൾ സ്കൂൾ യൂണിഫോമിലായിരുന്നു. പാക് പതാകയും ഇവരുടെ പക്കലുണ്ടായിരുന്നു.
വീഡിയോയിൽ, ഒരു പെൺകുട്ടി പാകിസ്താന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നതിനൊപ്പം ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയൊക്കെ പ്രാർത്ഥിച്ചിട്ടും പാകിസ്താന്റെ ഭാഗ്യം തുണച്ചില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Comments