കശ്മീർ: കശ്മീരിൽ വിവാഹ ചടങ്ങിനിടെ വെടിവെയ്പ് നടത്തിയ യുവാവ് പിടിയിൽ. ശ്രീനഗറിലെ അലോഷി ബാഗ് മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതെ രക്ഷപെട്ടത്.
പീർബാഗ് സ്വദേശിയായ മൊയിൻ ഖാൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ലൈസൻസുളള തോക്കിൽ നിന്നാണ് ഇയാൾ വെടിയുതിർത്തത്. മറ്റുളളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രവൃത്തി.
ഷെർഗാരി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിസ്റ്റൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ പരിധിവിട്ടുളള പ്രവൃത്തികൾ പതിവാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Comments