കൊച്ചി : ഫോർട്ട്‌കൊച്ചിയിൽ നിരോധിത ലഹരിയുമായി യുവാവ് പിടിയിൽ. ഫോർട്ട്‌കൊച്ചി സെൻറ് ജോൺ പാട്ടം ഫിഷർമെൻ കോളനിയിൽ പുന്നക്കൽ വീട്ടിൽ ജിതിനെയാണ്(23) എക്‌സൈസ് സംഘം പിടികൂടിയത്. ഫോർട്ട് കൊച്ചിയിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
യുവാവിൽ നിന്ന് 2.6 ഗ്രാം എംഡിഎംഎ പിടികൂടി. ഒരു ഗ്രാമിന് 4000-6000 രൂപ വരെ വിലവരുന്ന് ലഹരിയാണിത്. ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നതായും വിവരം ലഭിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments