ശ്രീനഗർ: ജമ്മുകശ്മീരിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ജമ്മുവിലെ സത്വാരി പോലീസ് സ്റ്റേഷന് കീഴിലുള്ള ഫാലിയൻ മണ്ഡൽ പോലീസ് പോസ്റ്റിന് സമീപമാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
കറുത്ത നിറത്തിലുള്ള ബാഗിൽ ടൈമറുകളുള്ള രണ്ട് ഐഇഡികളാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി ഐഇഡി നിർവ്വീര്യമാക്കിയെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് ജാഗ്രത വർദ്ധിപ്പിച്ചു.
Comments