തിരുവനന്തപുരം: വിൽപന നടത്താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട വൈലിക്കട മുജീബിന്റെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 15.63 ഗ്രാം എംഡിഎംഎ മുജീബിന്റെ വീട്ടിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു മുജീബിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തിന് പുറത്തുനിന്നാണ് പ്രതി എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. പ്രാദേശികമായി വിൽപന നടത്തുകയായിരുന്നു ഉദ്ദേശ്യം.
സംഭവത്തിൽ മുജീബിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. മയക്കുമരുന്ന് വിറ്റ് നേടിയ പണവും മുജീബിന്റെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി. നിലവിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്.
Comments