പ്രണയത്തിനു കണ്ണില്ലെന്നാണ് പറയാറ് . അത് അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ് ലിയാഖത്തിന്റെയും ഷമൈലയുടെയും ജീവിതത്തിൽ . ലാഹോർ സ്വദേശികളാണ് ലിയാഖത്തും, ഷമൈലയും. . പ്രഭാതനടത്തതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.
ഒരിയ്ക്കൽ ഷമൈല നടന്ന് പോകുന്നതിനിടെ, ലിയാഖത്ത് പിന്നിൽ നിന്ന് പാട്ടും പാടിയെന്നും ഇതാണ് പ്രണയത്തിൽ കലാശിച്ചതെന്നുമാണ് ലിയാഖത്ത് പറയുന്നത് . ഷമൈലയ്ക്ക് നിങ്ങളേക്കാൾ പ്രായകുറവല്ലേയെന്ന് ചോദ്യത്തിന് ഷമൈല ‘ പ്രണയത്തിൽ പ്രായം കാണില്ല, പ്രണയം മാത്രമേ ഉണ്ടാകൂ. പ്രായമെന്താണ്, ജാതി എന്തെന്നൊന്നും കാണുന്നില്ല, പ്രണയം മാത്രം.‘ ലിയാഖത്ത് പറയുന്നു
ഈ ബന്ധത്തെ വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് വീട്ടുകാർ സമ്മതിക്കുകയായിരുന്നു . . ഈ വർഷം ആദ്യമാണ് ഇരുവരും വിവാഹിതരായത്.പ്രായഭേദമന്യേ എല്ലാവരും ഇത്തരം തീരുമാനങ്ങൾ എടുക്കണമെന്നും , എല്ലാവർക്കും അവരുടെ ഇഷ്ടപ്രകാരം ജീവിക്കാൻ എല്ലാ അവകാശമുണ്ടെന്നുമാണ് ഷമൈല പറയുന്നത്
റൊമാന്റിക് ആകാൻ പ്രായത്തിന്റെ നിർബന്ധമില്ലെന്ന് ലിയാഖത്ത് പറയുന്നു. ഓരോ പ്രായത്തിനും അതിന്റേതായ വ്യത്യസ്ത പ്രണയങ്ങളുണ്ട്. ജീവിതകാലം മുഴുവൻ താൻ ആസ്വദിച്ചുവെന്നും ലിയാഖത്ത് പറഞ്ഞു.
Comments