പത്തനംതിട്ട : സ്വകാര്യ ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരു വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പത്തനംതിട്ട സീതത്തോടാണ് സംഭവം.
വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. അങ്ങമുഴിയിൽ നിന്ന് പത്താനപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബസ് മറിയവെ യാത്രക്കാർ ആരും തന്നെ ബസിനുള്ളിൽ നിന്ന് പുറത്തേക്ക് പോയിരുന്നില്ല. നാട്ടുകാരും , അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments